റെക്കോർഡ് സാറ്റലൈറ്റ് തുകയുമായി പ്രണവ് മോഹൻലാൽ ചിത്രം ‘ആദി’..!

മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്‌ സംവിധാനം ചെയ്ത്‌ പ്രണവ്‌ മോഹൻലാൽ നായകനായി എത്തുന്ന ‘ആദി’. അനൗൺസ്‌ ചെയ്തത്‌ മുതൽ സോഷ്യൽ മീഡിയയിലും പുറത്തും ഒരുപോലെ ചർച്ചാവിഷയം ആയിരിക്കുന്ന ചിത്രമാണ് ആദി. പ്രണവ്‌ മോഹൻലാലിന്റെ നായകനായിട്ടുള്ള അരങ്ങേറ്റ ചിത്രം എന്നത്‌ തന്നെ പ്രധാന കാരണം..

ഇപ്പോഴിതാ സൂപ്പർ താരചിത്രങ്ങളോട് കിടപിടിക്കുന്ന സാറ്റലൈറ്റ് തുകയാണ് ആദിക്ക്‌ ലഭിചിരിക്കുന്നത്‌ എന്നാണ് അറിയാൻ കഴിഞ്ഞത്‌. 6 കോടി രൂപക്കാണ് ആദിയുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയിരിക്കുന്നത് എന്നാണ് ചിതവുമായി ബന്ധപെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്‌

ആശിർവാദ്‌ സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം തിയേറ്ററുകളിലെത്തും..

0 Shares

LEAVE A REPLY