ബ്രഹ്മാണ്ഡ ചിത്രം ‘മഹാനടി’ റിലീസിനൊരുങ്ങുന്നു..

ദുൽഖർ സൽമാൻ, കീർത്തി സുരേഷ്‌, സാമന്ത എന്നിവർ ഒന്നിച്ച്‌ നാഗ്‌ അശ്വിൻ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘മഹാനടി’ മാർച്ച്‌ 29 ന് തിയേറ്ററുകളിലെത്തും. തെലുഗ്‌, തമിഴ്‌, മലയാളം എന്നീ ഭാഷകളിലാകും ചിത്രം റിലീസ്‌ ചെയ്യുക.

തെന്നിന്ത്യൻ ഇതിഹാസ നായികയും ജെമിനി ഗണേഷന്റെ ഭാര്യയും ആയിരുന്ന സാവിത്രിയുടെ ബയോപിക്‌ ആണ് ചിത്രം. കീർത്തി സുരേഷ്‌ ആണ് ചിത്രത്തിൽ സാവിത്രി ആയിട്ട്‌ എത്തുന്നത്‌. ജെമിനി ഗണേഷൻ ആയിട്ട്‌ ദുൽഖർ സൽമാനും വേഷമിടും.

‘നടികയർ തിലകം’ എന്നായിരിക്കും ചിത്രത്തിന്റെ തമിഴ്‌ പതിപ്പിന്റെ പേര്. സാവിത്രിയുടെ ജന്മദിനമായ ഡിസംബർ 6ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഗോ ടീസർ അണിയറക്കാർ പുറത്ത്‌ വിട്ടിരുന്നു..

0 Shares

LEAVE A REPLY