താര രാജാവിന് യുവരാജാവിന്റെ ആശംസകൾ..


മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ‘ഒടിയൻ’ സിനിമയുടെ പുതിയ ടീസർ ഇന്ന് പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയികൊണ്ടിരിക്കുന്ന ടീസറിൽ മോഹൻലാൽ തടി കുറച്ച്‌ ചെറുപ്പക്കാരൻ ലുക്കിൽ ആണ് ഉള്ളത്‌.

ഇപ്പോഴിതാ ടീസറിന് ആശംസയുമായി എത്തിയിരിക്കുന്നത്‌ മറ്റാരുമല്ല മലയാള സിനിമയുടെ യുവ സൂപ്പർതാരം പൃഥ്വിരാജാണ്. മോഹൻലാലിനെ ‘L’ എന്നാണ് പൃഥ്വി പോസ്റ്റിൽ വിശേഷിപ്പിച്ചത്‌.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ മലയാളികൾ ഉറ്റുനോക്കുന്ന ചിത്രമാണ്. അടുത്ത വർഷം ജൂണിൽ ആയിരിക്കും ‘ലൂസിഫർ’ ചിത്രീകരണം ആരംഭിക്കുക.

0 Shares

LEAVE A REPLY