‘വേലൈക്കാരൻ’ ടീമിന് സെൻസർ ബോർഡിന്റെ അഭിനന്ദനം..

തനി ഒരുവൻ എന്ന ചിത്രത്തിന് ശേഷം മോഹൻ രാജ സംവിധാനം ചെയ്യുന്ന ‘വേലൈക്കാരൻ’ തമിഴിൽ ഈ വർഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ്. ശിവ കാർത്തികേയനും നയൻതാരയും ഫഹദ്‌ ഫാസിലുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്‌.

കഴിഞ്ഞ ദിവസം സെൻസർ ചെയ്ത ചിത്രത്തിന് ഒരു സീൻ പോലും കട്ട്‌ ചെയ്യാതെ ക്ലീൻ ‘U’ സെർട്ടിഫികേറ്റ്‌ ആണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചത്‌. സോഷ്യൽ ഇഷ്യൂ കൈകാര്യം ചെയ്യുന്ന സിനിമയെ സെൻസർ ബോർഡ്‌ അംഗങ്ങൾ അഭിനന്ദിക്കുകയും ചെയ്തു.

മെഡിക്കൽ മാഫിയവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്ത്‌ 2015 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മോഹൻ രാജയുടെ ‘തനി ഒരുവൻ’. ഏറെ പ്രശംസ പിടിച്ചുപറ്റിയ തനി ഒരുവന് ശേഷം മോഹൻ രാജ വീണ്ടും വരുമ്പോൾ മറ്റൊരു സമകാലീന പ്രസക്തിയുള്ള വിഷയം തന്നെയാണ് പറയുന്നത്‌.. ഭക്ഷണം മായം ചേർക്കലും അഴിമതി പുരണ്ട അധഃപതിച്ച ഒരു ഭരണകൂടത്തിനെതിരെയുള്ള ചേരി നിവാസിയുടെ പോരാട്ടവുമാണ് വേലൈക്കാരൻ ചർച്ച ചെയ്യുന്ന വിഷയം.ഡിസംബർ 22ന് ലോകമെങ്ങും ചിത്രം പ്രദർശനത്തിനെത്തും..

0 Shares

LEAVE A REPLY