പുലിമുരുകൻ ഓസ്കാറിലേക്ക്‌..!!

വൈശാഖ്‌ സംവിധാനം ചെയ്ത്‌ മോഹൻലാൽ നായകനായി എത്തി മലയാള സിനിമയുടെ സകല കളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രമായിരുന്നു ‘പുലിമുരുകൻ’. റിലീസ്‌ ചെയ്ത്‌ വർഷം 1 കഴിഞ്ഞിട്ടും പുലിമുരുകൻ തീർത്ത റെക്കോർഡുകൾ എല്ലാം തന്നെയും ഇന്നും ഭദ്രമാണെന്ന് മാത്രമല്ല ചിലതൊന്നും അത്ര പെട്ടെന്ന് തകർക്കപ്പെടാനും സാധ്യതയില്ല.

ലോക സിനിമയിലെ ഏറ്റവും വലിയ പുരസ്കാരമായ ഓസ്കാർ അക്കാഡമി അവാർഡിലേക്ക്‌ പുലിമുരുകനിലെ 2 ഗാനങ്ങൾ ഷോർട്ട്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഒറിജിനൽ സോംഗ്‌ എന്ന വിഭാഗത്തിൽ ആണ് പുലിമുരുകനിലെ ഗോപി സുന്ദർ ഈണം നൽകിയ ‘കാടണയും കാൽചിലമ്പേ’ , ‘മാനത്തെ മാരിക്കുറുമ്പെ’ എന്നീ ഗാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്‌. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് സംഗീത വിഭാഗത്തിൽ ഒരു പ്രാദേശിക ചിത്രം ഓസ്കാർ സാധ്യത പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്നത്.

70 ഗാനങ്ങൾ ആണ് ഈ വിഭാഗത്തിൽ ഷോർട്ട്‌ലിസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഇതിൽ 5 ഗാനങ്ങളെയാണ് ഓസ്കാറിലേക്ക്‌ മത്സര വിഭാഗത്തിനായി പരിഗണിക്കുക. 5 ഗാനങ്ങൾ അടങ്ങുന്ന നോമിനേഷൻ ലിസ്റ്റ്‌ ജനുവരി 23ന് പുറത്ത്‌ വിടും. മാർച്ച്‌ 4ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് പുരസ്കാര ചടങ്ങ്‌.

0 Shares

LEAVE A REPLY