‘മൈ സ്റ്റോറി’ സോങ്ങ് മേക്കിംഗ് വീഡിയോക്ക് റെക്കോർഡ് ഡിസ് ലൈക്ക്; പാർവതിയോടുള്ള ദേഷ്യം തീർത്ത് പ്രേക്ഷകർ..!

കസബ സിനിമയുമായി ബന്ധപ്പെട്ട്‌ വിവാദ പരാമർശം നടത്തിയ നടി പാർവതി കഴിഞ്ഞ ആഴ്ചകളിലായി നിരന്തരം ട്രോളുകളും മറ്റും ഏറ്റുവാങ്ങി സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനിടെ നടിക്കെതിരെ മോശമായി കമന്റ്‌ ചെയ്ത ഒരു യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും പിന്നീട്‌ വിട്ടയക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നടിയുടെ അടുത്തതായി റിലീസ്‌ ചെയ്യാനുള്ള ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെപുതിയതായി പുറത്തുവന്ന മേക്കിംഗ്‌ വീഡിയോ സോംഗ്‌ യൂട്യൂബിൽ അൺലൈക്‌ ചെയ്തും മോശം കമന്റുകൾ കൊണ്ട്‌ നിറച്ചുമാണ് നടിയോടുള്ള ദേഷ്യം പ്രേക്ഷകർ കാണിക്കുന്നത്‌.

പൃഥ്വിരാജ്‌ ആണ് മൈ സ്റ്റോറിയിൽ നായകനായി എത്തുന്നത്‌.

LEAVE A REPLY