മോഹൻലാൽ-അജോയ് വർമ്മ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ഒമ്പതിന് മംഗോളിയയിൽ ആരംഭിക്കും..

മോഹൻലാൽ-അജോയ് വർമ്മ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ഒമ്പതിന് മംഗോളിയയിൽ ആരംഭിക്കും. മുംബൈ, തായ്ലാന്‍ഡ്‌ എന്നിവയാണ് ചിത്രത്തിന്‍റെ മറ്റു ലൊക്കേഷനുകള്‍. ഏകദേശം 25 ദിവസത്തോളം ആണ് ലാലേട്ടൻ ചിത്രത്തിനായി മാറ്റി വച്ചിരിക്കുന്നത്. ഇതാദ്യമായാണ് മംഗോളിയയില്‍ ഒരു മലയാള ചിത്രം ഷൂട്ടിംഗ് ചെയ്യുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സിന്‍റെ ബാനറില്‍ സന്തോഷ്‌ ടി കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രം ആയിരിക്കും മോഹന്‍ലാലിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായാണ് ഒരു മലയാള ചിത്രം ഒരുക്കുന്നത്. റാം ഗോപാല്‍ വര്‍മ്മയെ പോലെയുള്ള പ്രഗല്‍ഭരായ സംവിധായകരുടെ സഹ സംവിധായകനായി അജോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

0 Shares

LEAVE A REPLY