ഈടെ ‘ഈട’ വേവൂലേ ?!

അസഹിഷ്ണുത മൂലം ഒരു വിഭാഗം ആളുകൾ സിനിമ ബഹിഷ്‌കരിക്കുന്ന കാഴ്ച കേരളത്തിന് പുറത്തു പല തവണ നാം കണ്ടിട്ടുള്ളതാണ്. എന്നാൽ അത്തരത്തിൽ ഉള്ള ഒരു സംഭവമാണ് ഇപ്പോൾ നടക്കുന്നത്. ബി. അജിത്കുമാർ സംവിധാനം ചെയ്ത ‘ഈട’ എന്ന ചിത്രത്തിന്റെ പ്രദർശനം കണ്ണൂർ സുമങ്കലി തീയേറ്ററിൽ തടഞ്ഞു വച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്.

മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കൊണ്ടിരുന്ന “ഈട” എന്ന സിനിമയ്ക്കു കണ്ണൂരില്‍ മല്ലിടേണ്ടി വരുന്നത് ഫാസിസ്സ്റ്റ് നടപടികളോട് .ലെഫ്റ്റ് റൈറ്റ് ലെഫ്ടിന്‍റെ പാതയിലേക് “ഈട” യും..തീയെറ്റെറുകള്‍ ഒഴിപിച്ചും ഭീഷണിപ്പെടുതിയും ഒരു സിനിമയെയും തകർക്കാനാവില്ല.

വ്യക്തതയുള്ള ഒരു കലാസൃഷ്ടിയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം എന്ന് പലരും ഇതിനെ പറ്റി പ്രതികരിച്ചു.

തീയേറ്ററിൽ വരുന്ന ആളുകളെ മടക്കി അയച്ചും ഷോ മുടക്കിയും പാർട്ടി പ്രവർത്തകർ പ്രതിഷേധം അറിയിക്കുന്നുണ്ട്.

കണ്ണൂരിൽ രാഷ്ട്രീയ പാർട്ടികൾക്ക് അസഹിഷ്ണുത ആണെന്നും മികച്ച കലാസൃഷ്ടികളെ അങ്ങനെ കണ്ടു സ്വീകരിക്കണം എന്നും

കെ.സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രതികരിച്ചു.

#ഈടയോടൊപ്പം

0 Shares

LEAVE A REPLY