പൊങ്കൽ ആവേഷമാക്കി സൂര്യ! താനാ സേർന്ത കൂട്ടം റിവ്യൂ വായിക്കാം..

  • “നമുക്കുള്ള കസേരകൾ നമുക്ക് വേണ്ടി തന്നെ ഒഴിഞ്ഞു കിടക്കും”

വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ പൊങ്കലിന് തീയേറ്ററിൽ എത്തിയ സൂര്യ ചിത്രത്തിന്റെ ഉള്ളടക്കം ആണിത്. സിബിഐ ജോലി ആഗ്രഹിച്ചു നടക്കുന്ന ഇനിയൻ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രം സമൂഹത്തിലെ അഴിമതി,പക്ഷാഭേദം, മേധാവിത്തം, തുടങ്ങിയ അസമത്വങ്ങളിലേക്ക് മാന്യമായി തന്നെ വിരൽ ച്ചൂണ്ടുന്നു.

ഇനിയൻ തന്റെ ലക്ഷ്യപ്രാപ്തിക്കായി ചെയ്യുന്ന കാര്യങ്ങളാണ് താനാ സെർന്ത കൂട്ടത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ഇഴച്ചിൽ തോന്നിക്കാത്ത രീതിയിൽ ഉള്ള അവതരണം തന്നെയാണ് ഹൈലൈറ്റ്, കഥയ്ക്കും സന്ദര്ഭത്തിനും ചേർന്ന സിനിമറ്റൊഗ്രാഫി. ഓരോ ഭാഗങ്ങളിലും ഇന്നിനോട് പറയാനുള്ള ഒരു പിടി മികച്ച സംഭാഷങ്ങളോട് കൂടിയ തിരക്കഥ ചിത്രത്തെ തീയേറ്ററിൽ നിന്നിറങിയാലും പിന്നെയും ചിന്തിക്കാൻ പാകത്തിലുള്ളതാക്കുന്നു.

അനിരുദ്ധ് എന്നത്തേയും പോലെ തന്നെ ഇതിലും. ഓരോ ഇടങ്ങളിലും പിടിച്ചിരുത്താൻ പോന്ന ബിജിഎം, ഒരു നല്ല എന്റർടെയനറിന് ചേർന്ന ഗാനങ്ങൽളും ഒരുക്കിയിട്ടുണ്ട്.

ആദ്യപകുതിയെ അപേക്ഷിച്ചു ശരാശരിയിൽ ഒതുങ്ങിയ രണ്ടാം പകുതിയും കാലഘട്ടം മറന്നുള്ള വസ്ത്രധാരണവും (ഷൂസ്, ഷർട്ട് ടൈപ്പ് തുടങ്ങിയവ) ഒരു പോരായ്മയായി നില നിൽക്കുന്നു എങ്കിലും കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാവുന്ന ചിത്രം തന്നെയാണ് താനാ സേർന്ത കൂട്ടം

0 Shares

LEAVE A REPLY