പൃഥ്വിരാജ്‌ – അഞ്ജലി മേനോൻ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശത്തിനായി ചാനലുകൾ തമ്മിൽ മത്സരം..!

ബാംഗ്ലൂര് ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജും പാർവതിയും നസ്രിയയുമാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്‌. ഇനിയും പേരിടാത്ത ചിത്രത്തിൽ നസ്രിയ ഒരു ഇടവേളക്ക് ശേഷം മടങ്ങി വരുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്.

ചിത്രത്തിന്റെ സാറ്റലൈറ്റ്‌ അവകാശത്തിനായി മലയാളത്തിലെ മുൻനിര ചാനലുകൾ തമ്മിൽ കടുത്ത മത്സരമാണെന്നാണ് അണിയറയിൽ നിന്നും അറിയാൻ കഴിഞ്ഞത്‌. റെക്കോര്ഡ് തുകയ്ക്ക് റൈറ്റ്‌സ് വാങ്ങാൻ തയ്യാർ ആയി നിൽക്കുകയാണ് മലയാളത്തിലെ ചാനലുകൾ. ഏഷ്യാനെറ്, ഫ്ലവഴ്സ്, മഴവിൽ മനോരമ, സീ മലയാളം തുടങ്ങിയവർ തമ്മിലാണ് ഇപ്പോൾ കടുത്ത മത്സരം.

ആരാധകരും സിനിമാലോകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം സമ്മർ വെക്കേഷനിൽ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാർ ശ്രമിക്കുന്നത്.‌

0 Shares

LEAVE A REPLY