25 വർഷത്തിന് ശേഷം എ.ആർ റഹ്‌മാൻ മലയാളത്തിലേക്ക്‌ വീണ്ടും; തിരിച്ചുവരവ്‌ പൃഥ്വിരാജ്‌ ചിത്രത്തിലൂടെ..!

1992ൽ സംഗീത് ശിവന്റേതായി പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധക്കു ശേഷം 25 വർഷങ്ങൾക്ക്‌ ശേഷം മ്യൂസിക് മയെസ്ട്രോ എ. ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് വരുന്നു. നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം ബ്ലെസ്സി ഒരുക്കുന്ന പൃഥ്വിരാജ് ചിത്രത്തിലാണ് ഓസ്കാർ ജേതാവ്‌ കൂടിയായ റഹ്മാൻ സംഗീതം ചെയ്യുക. മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയ നജീം എന്ന യുവാവിന്റെ കഥ പറയുന്ന ബെന്യാമിൻ എഴുതിയ പ്രശസ്ത നോവൽ ആയ ‘ആടുജീവിതം’ ആയിരിക്കും സിനിമക്ക് ആധാരം.

തന്റെ കരിയറിന്റെ 25ആം വർഷ ആഘോഷത്തിന്റെ പ്രഖ്യാപന വേളയിൽ ആണ് റഹ്മാൻ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്‌. The journey എന്നു പേരിട്ടിരിക്കുന്ന പരുപാടി 26നു ദുബായിൽ നടക്കും.

0 Shares

LEAVE A REPLY