കാർബണോ ? സിനിമ പോസ്റ്ററോ ? അതിന് ഞങ്ങൾക്കെന്താ..?

എന്താണ് ഒരു സിനിമ? നിയമവ്യവസ്ഥ ഇത്രയേറെ പാലിക്കുന്ന മറ്റൊരു വ്യവസായം ഭൂമിയിൽതന്നെ ഉണ്ടാവില്ല. മറ്റുള്ളവരുടെ വിനോദത്തിനും മറ്റും ഉപാധിയായ സിനിമ, നികുതികളും സെൻസർ ബോർഡിന്റെ കത്രിക വെപ്പും കഴിഞ്ഞു തീയേറ്ററുകളിൽ എത്തുന്ന നിമിഷത്തിൽ അതിന്റെ പ്രോമോഷൻ വർക്കുകളിൽ ഒരു സിനിമ പോസ്റ്റർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ ഒരു ഒരു സിനിമ സംവിധായകന്റെയും പോസ്റ്റർ ഡിസൈനറുടെയും നെഞ്ചിൽ അടിച്ച ആണി പോലെയാണ് ഈ കാഴ്ച, എന്തു തെറ്റിന്റെ പേരിലാണ് ‘കാർബൻ’ എന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിന് മുകളിലൂടെ ഇവരുടെ സമ്മേളന പോസ്റ്റർ ഒട്ടിച്ചത്. തിരഞ്ഞെടുപ്പുകളും സമ്മേളനവും കഴിഞ്ഞാൽ പോലും അരങ്ങുകളും കൊടികളും അങ്ങനെ തന്നെ വച്ചു പോകുന്ന മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഒരു സ്ഥലവും ഇവർക്ക് കിട്ടിയില്ലേ?

എല്ലാ നികുതികളും കൊടുത്തു കൊണ്ട് വിനോദം എന്ന ഉപാധി മാത്രം കണക്കിൽ എടുത്തു കൊണ്ട് പ്രവർത്തിക്കുന്ന സിനിമ വ്യവസായം. വരാനിരിക്കുന്ന കാർബൺ എന്ന സിനിമയുടെ പോസ്റ്ററിന് കിട്ടിയ അവസ്ഥ ആണിത്. റിലീസ് കാത്തു നിൽക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഘട്ട പ്രൊമോഷൻ ഭാഗമായുള്ള പോസ്റ്ററിന് ഇതാണ് അവസ്ഥ. ഒരു ഡിസൈനരൊടും സംവിധായകനോടും അവരുടെ കഴിവിനോടും കാട്ടാവുന്ന കടുത്ത അവഹേളന ആണിത്

LEAVE A REPLY