ഗപ്പി വീണ്ടും റിലീസ്‌ ചെയ്യുന്നു..!!

2016ൽ ടോവിനോ തോമസിനെ നായകനാക്കി ജോൺപോൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗപ്പി’. തിയേറ്ററിൽ അത്രകണ്ട്‌ വിജയമാകാതിരുന്ന സിനിമ പിന്നീട്‌ ഡി.വി.ഡി ഇറങ്ങിയത്തിന് ശേഷം ജനശ്രദ്ധ പിടിച്ചുപറ്റുകയുമായിരുന്നു. ഇന്നിപ്പോൾ പലരുടേയും ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തിൽ ഉള്ള ഗപ്പി വീണ്ടും റിലീസ്‌ ചെയ്യാനൊരുങ്ങുകയാണ്.

ടോവിനോ തോമസിന്റെ ജന്മദിനമായ ജനുവരി 21ന് അദ്ദേഹത്തിന്റെ ആരാധകർ ആണ് സിനിമ വീണ്ടും റിലീസ്‌ ചെയ്യുന്നത്‌. ഈ ജനുവരി 21ന് കേരളത്തിലെ 3 തിയേറ്ററുകളിൽ ഗപ്പി വീണ്ടും റിലീസ്‌ ചെയ്യും.

തിരുവനന്തപുരം – ശ്രീവിശാഖ്‌, എറണാകുളം – സവിത, മലപ്പുറം – നവീൻ എന്നീ തിയേറ്ററുകളിലാണ് ചിത്രം വീണ്ടും റിലീസ്‌ ചെയ്യുന്നത്‌.

0 Shares

LEAVE A REPLY