ശിക്കാരി ശംഭു ഒരു കിടിലൻ ഫാമിലി എന്റർടൈനർ

ഇന്ന് റിലീസ് ആയ കുഞ്ചാക്കോ ബോബൻ സുഗീത് ടീമിന്റെ ശിക്കാരി ശംഭു ഒരു ക്ലീൻ ഫാമിലി എന്റർടെയ്നെർ…

നമ്മുടെ സ്വന്തം ഹൃതിക് റോഷൻ വിഷ്ണു, ഹരീഷ് കണാരൻ, മണിയൻപിള്ള രാജു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ശിവദ ആണ് നായിക. കുരുതിമലകാട്ടിൽ ഇറങ്ങിയ പുലിയെ വലയിലാക്കാൻ 3 പേരും കൂടി വേട്ടക്കാരായി പോകുന്നത് ആണ് കഥ.

ഹാസ്യം നിറഞ്ഞ ആദ്യ പകുതിയിൽ നാടിന്റെ ദൃശ്യ ഭംഗി മുഴുവൻ ഒപ്പി എടുത്തിട്ടുണ്ട് ക്യാമറ മാൻ.. ത്രില്ലർ മൂഡിൽ പോകുന്ന രണ്ടാം പകുതി പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നു.പാട്ടുകളുടെ ദൃശ്യഭംഗി ഒരു മികച്ച തിയേറ്റർ അനുഭവം തന്നെ ആണ്. ഗ്രാഫിക്സ് കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു. ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകന് കുടുംബസമേതം ആയി ചിരിച്ചും ത്രില്ല് അടിച്ചും കാണാവുന്നെ ഒരു ക്ലീൻ എന്റർട്രൈനെർ ആണ് ശിക്കാരി ശംഭു..

0 Shares

LEAVE A REPLY