‘വികടകുമാരൻ’ ചിത്രീകരണം പൂർത്തിയായി; ഫസ്റ്റ്‌ ലുക്ക്‌ ഫെബ്രുവരിയിൽ..

വിഷ്ണു ഉണ്ണികൃഷ്ണൻ – ധർമജൻ ഒന്നിച്ച ബോബൻ സാമുവൽ ചിത്രം ‘വികടകുമാരന്റെ’ ചിത്രീകരണം പൂർത്തിയായി.

സംവിധായകൻ ബോബൻ റോമൻസിന്റെ തന്നെ ചിത്രമായ റോമൻസിന്റെ അഞ്ചാം വാർഷിക വേളയിൽ തുടങ്ങിയ ചിത്രം ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ വൈ.വി രാജേഷ് ആണ് നിർമിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അടുത്ത മാസം ആദ്യം തന്നെ എത്തും. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ രാഹുൽ രാജിന്റെ ഈണങ്ങൾ ആയിരിക്കും ഉണ്ടാവുക.

മാനസ രാധാകൃഷ്ണൻ, സുനിൽ സുഗത, പൊന്നമ്മ ബാബു തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങൾ.

LEAVE A REPLY