റിയലിസ്റ്റിക്‌ ആക്ഷൻ ചിത്രവുമായി പൃഥ്വിരാജ്‌ വരുന്നു..!

House of Cards, Murder Calls തുടങ്ങിയ പ്രശസ്ത സീരീസുകളുടെ സംഘട്ടന സംവിധായകരുടെ ബലത്തോടെ രണം.

നവാഗതനായ നിർമൽ സഹദേവ് കഥയെഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലാണ് House of cards, Murder calls തുടങ്ങിയ ലോക ശ്രദ്ധ നേടിയ വെബ് സീരീസുകളുടെ സംഘട്ടന സംവിധായകരിൽ ഒരാളായ ക്രിസ്ത്യൻ ബ്രൂനെറ്റി സ്റ്റണ്ട്‌ കോർഡിനേറ്റർ ആവുന്നത്.

പൂർണമായും വിദേശത്തു ചിത്രീകരിച്ച ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിവരങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയിരിക്കുന്നത്. ക്രിസ്ത്യൻ ബ്രൂനെറ്റി കൂടാതെ Ant man, NFS, Accountant തുടങ്ങിയ ചിത്രങ്ങളുടെ സംഘട്ടന സംവിധായകൻ ആയ ഡേവിഡ് അലസി, ആരോൻ റോസൻഡ്രി തുടങ്ങിയവർ ആണ് മറ്റു ആക്ഷൻ കോണ്ട്രോളർമാർ.

മുംബൈ പോലീസ് എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിന് ശേഷം പൃഥ്വിരാജും റഹ്‌മാനും ഒന്നിക്കുന്നഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിർമൽ സഹദേവ്‌ ആണ്‌ റിലീസിന് തയ്യാറെടുക്കുന്ന നിവിൻ പോളിയുടെ’ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ തിർക്കഥാകൃത്ത്‌ കൂടിയാണ് നിർമൽ. യെസ് സിനിമാസ്‌, ലോസൺ എന്റർടൈൻമെന്റ് എന്നീ ബാനറിൽ ആനന്ദ്‌ പയ്യന്നൂരും ബിജു – റാണി ലോസണും ചേർന്നാണ് രണം നിർമ്മിക്കുന്നത്.

0 Shares

LEAVE A REPLY