ബോബൻ സാമുവൽ – വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘വികടകുമാരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെള്ളിയാഴ്ച റിലീസ് ചെയ്യും..!

വിഷ്ണു ഉണ്ണികൃഷ്ണൻ – ധർമജൻ ഒന്നിച്ച ബോബൻ സാമുവൽ ചിത്രം ‘വികടകുമാരന്റെ’ ആദ്യ പോസ്റ്റർ ഈ വരുന്ന വെള്ളിയാഴ്ച വൈകീട്ട്‌ 7 മണിക്ക്‌ റിലീസ്‌ ചെയ്യും

സംവിധായകൻ ബോബൻ സാമുവലിന്റെ തന്നെ ചിത്രമായ റോമൻസിന്റെ അഞ്ചാം വാർഷിക വേളയിൽ തുടങ്ങിയ ചിത്രം ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷും ബിജോയ്‌ ചന്ദ്രനും ചേർന്നാണ് നിർമിക്കുന്നത്.

കട്ടപ്പനയിലെ ഋത്വിക്‌ റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധർമജനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. ‘കാറ്റ്‌’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന മാനസ രാധാകൃഷ്ണൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്‌.

ഒരു പക്കാ കോമഡി എന്റർടൈനർ ആയി ഒരുക്കുന്ന ചിത്രം മർച്ചിൽ തിയേറ്ററിൽ എത്തുമെന്നാണ് കരുതുന്നത്‌. സലിം കുമാർ, ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

0 Shares

LEAVE A REPLY