ചേച്ചിക്ക്‌ പിന്നാലെ അനുജനും..!

രണം എന്ന പൃഥ്വിരാജ് ചിത്രത്തിലെ ബാലതാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. അമർ അക്ബർ അന്തോണി, ഒപ്പം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ മീനാക്ഷിയുടെ അനിയൻ 5 വയസ്സുകാരൻ ആരിഷ് ആണ് ചിത്രത്തിൽ പ്രിഥ്വിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. 50ന് അടുത്തു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആരിഷ് ചേച്ചിയെ പോലെ തന്നെ പൃഥ്വിയുടെ കുഞ്ഞു ആരാധകൻ ആണ്.

ആക്ഷനൊപ്പം തന്നെ നല്ലൊരു കുടുംബ കഥ പറയുന്ന ചിത്രം കൂടിയാകും രണം എന്നാണ് ഇപ്പോൾ അറിയുന്നത്. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ നിർമൽ സഹദേവ് തിരക്കഥ എഴുതിയഹേയ് ജൂഡ് റിലീസ് ചെയ്തു മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്നുണ്ട്.

0 Shares

LEAVE A REPLY