ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘ഹേയ്‌ ജൂഡ്‌’..!

നിവിൻ പോളി – തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശ്യാമപ്രസാദ്‌ ഒരുക്കിയ ചിത്രമാണ് ‘ഹേയ്‌ ജൂഡ്‌’. ഒരുപാട് പോസിറ്റീവ് ചിന്തകൾ തരുന്ന ഒരു പ്രത്യേക ചിത്രം എന്നു തന്നെ പറയണം.

സമൂഹമായി അടുത്തിടപഴകാൻ ബുദ്ധിമുട്ടുള്ള അല്ലെങ്കി അങ്ങനെ ഒരു വൈകല്യമുള്ള ജൂഡ് ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രം. കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണം മൂലം ഗോവയിലേക്ക് പോകുന്നതും അവിടെ വച്ചു കാണുന്നതും അനുഭവിക്കുന്നതുമായ സംഭവങ്ങൾ ആണ് ഹേയ് ജൂഡ് പറയുന്നത്.

വ്യക്തമായ തിരക്കഥയും അതിനോടോപ്പം നീങ്ങുന്ന ശ്യാമപ്രസാദ് സംവിധാന മികവും. സിനിമറ്റോഗ്രാഫി എടുത്തു പറയേണ്ടതാണ്. ഗോവയുടെ ഭംഗിയോടൊപ്പം ചിത്രത്തെ പൂർണമായും പ്രേക്ഷകനിൽ എത്തിക്കാൻ ഗിരീഷ് ഗംഗാധരന്റെ ന്റെ ഫ്രയിംസിനായിട്ടുണ്ട്.

സന്ദർഭത്തിനു ചേർന്ന ഒരു പിടി മികച്ച ഹാസ്യസംഭാഷങ്ങളുമായി നീങ്ങിയ ആദ്യ പകുതിയും ജൂഡ് അവനെ തന്നെ തിരിച്ചറിയുന്ന ശരാശരി രണ്ടാം പകുതിയും. സിദ്ദിഖ്, തൃഷ, വിജയ് മേനോൻ, നീന കുറുപ്പ്‌ എന്നിവരുടെ മികച്ച പ്രകടനം. ഒരിക്കലും താനൊരു നടൻ ആണെന്ന് കാണാത്ത രീതിയിൽ നിവിൻ പോളിയുടെ മികച്ച പ്രകടനം എന്നിവ ഹേയ് ജൂഡിനെ പ്രിയപ്പെട്ടതാക്കുന്നു.

വരാൻ പോകുന്ന പൃഥ്വിരാജ് ചിത്രം ‘രണം’ ത്തിന്റെ സംവിധായകൻ കൂടി ആണ് ഇതിന്റെ തിരക്കഥകൃത് നിർമൽ സഹാദേവ്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായാണ് നിർമൽ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.

0 Shares

LEAVE A REPLY