നാഫ അവാർഡുകൾ പ്രഖ്യാപിച്ചു; ഫഹദ്‌ മികച്ച നടൻ പാർവതി മികച്ച നടി..ദുൽഖർ ജനപ്രിയ താരം..!

നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്സ് (NAFA) 2018 പ്രഖാപിച്ചു. ഇന്ത്യൻ സിനിമയിലെ പ്രതിഭകളെ ആദരിക്കുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കൂടിച്ചേരലും, ആഘോഷവും ആണ് നാഫാ . ഭാഷയ്ക്ക് അതീതമായി അമേരിക്കയിൽ നടന്നു വരുന്ന ഏക അവർഡ് ആണ് NAFA .

ഫഹദ്‌ ഫാസിലിന് ആണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദിന് അവാർഡ്‌. ജനപ്രിയ താരത്തിനുള്ള പുരസ്കാരം ദുൽഖർ സൽമാനാണ്. പാർവതിയാണ് മികച്ച നടി. ടേക്‌ ഓഫ്‌ എന്ന ചിത്രത്തിലെ അഭിനത്തിനാണ് അവാർഡ്‌.

2018 ഫെബ്രുവരി 9-നു കൊച്ചിയിലെ അവന്യൂ റീജന്റിൽ നടന്ന പത്ര സമ്മേളനത്തിലാണ് ഈ വർഷത്തെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. നാഫയുടെ ഡോക്ടർ പ്രതിനിധികളായ ഫ്രീമു വർഗീസ്, സിജോ വടക്കൻ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റ്‌ അവാർഡ്‌ ജേതാക്കൾ ഇവരാണ്..

ഈ വര്ഷം ജൂൺ 30 നും, ജൂലൈ 1 നും ന്യൂയോർക്കിലും ടോറോന്റോയിലുമായി അവാർഡ് നിശ അരങ്ങേറും. മലയാളത്തിന് പുറമെ അന്യഭാഷയിൽ നിന്നും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 50 – ൽ പരം താരങ്ങളോടൊപ്പം സാങ്കേതിക പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങാണ് ഇത്. അമേരിക്കയിലെ മലയാളികൾ ഗ്യാലപൊളിലൂടെ ആണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം 2017 ജൂലൈ 22-നു ന്യൂയോർക്കിലെ ബ്രോങ്ക്സ് ലേമാൻ കോളേജിൽ നടന്ന അവാർഡ് നിശയിൽ നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാരിയർ, ടോവിനോ തോമസ് തുടങ്ങി ഒട്ടനവധി താരങ്ങൾ പങ്കെടുത്തിരുന്നു.

0 Shares

LEAVE A REPLY