പുതിയ റിലീസുകൾക്കിടയിലും ഹൗസ്‌ഫുൾ ഷോസുമായി ‘ഹേയ് ജൂഡ്’..!

ശ്യാമപ്രസാദ് സംവിധാനം ചെയ്തു കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഹേയ് ജൂഡ് രണ്ടാം വാരത്തിലും ഫാമിലി പ്രേക്ഷകരുടെ തിരക്കോടെ മുന്നിൽ നിൽക്കുന്നു.മൾട്ടിപ്ലക്സുകളിലും മറ്റും മികച്ച ബുക്കിങ്ങോടെ തന്നെ ചിത്രം മുന്നേറുന്നു.

ഈ ആഴ്ചയിൽ പുതിയ റിലീസുകൾ ഉണ്ടായിട്ടു കൂടിയാണ് ഒരു സ്ലോ പെയ്സ്ഡ് ചിത്രം തീയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുന്നത്. നല്ല ചിത്രങ്ങൾക്ക് കേരളം മികച്ച വേദി ആവുന്ന കാഴ്ചകൂടിയാണ് ഇത്.

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ്‌ കഥാപാത്രമായാണ് നിരൂപകർ ഒന്നടങ്കം ചിത്രത്തെ വിശേഷിപ്പിച്ചത്‌.

0 Shares

LEAVE A REPLY