പൂമരം അടുത്ത മാസം തിയേറ്ററുകളിൽ..!

കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ മലയാള ചിത്രം എന്ന നിലയിൽ പ്രശസ്തിയാര്ജിച്ച പൂമരം അവസാനം തീയറ്ററുകളിലേക്ക്.

കഴിഞ്ഞ വർഷം ആദ്യം തന്നെ ഷൂട് തുടങ്ങിയ ചിത്രം ഒരുപാട് കാരണങ്ങൾ കൊണ്ട് റിലീസ് വൈകുകയും സമൂഹ മാധ്യമങ്ങളിൽ ചർച്ച ആവുകയും ചെയ്തതാണ്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ടു പാട്ടുകൾക്കും മികച്ച അഭിപ്രായം ആണ്.

താരപുത്രന്മാരുടെ അരങ്ങേറ്റത്തിനിടയിൽ കാളിദാസിന്റെ ചിത്രത്തിന്റെ അവസ്ഥയെ പറഞ്ഞു കൊണ്ട് വന്ന ഒരുപാട് ട്രോളുകൾക്ക് ശേഷമാണ് ഇപ്പോൾ റിലീസ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. കാളിദാസ് തന്നെ തന്റെ ഫേസ്ബുക് പേജിൽ തമാശരൂപേണ ആണ് 2018 മാര്ച്ച് 9ന് റിലീസ് ചെയ്യുമെന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്

0 Shares

LEAVE A REPLY