മാറ്റത്തിന്റെ ചിരിയിലും വഴിയിലും ജൂഡ്‌…!

ഫെബ്രുവരി ആദ്യ വാരം തീയേറ്ററിൽ ഇറങ്ങിയ നിവിൻ പോളി ചിത്രം ഹേയ് ജൂഡ് ആണ് ഇപ്പോഴത്തെ മറ്റൊരു കാഴ്ച. മികച്ചവ ആയിരുന്നാൽ തന്നെ ശ്യാമപ്രസാദ് ചിത്രങ്ങൾക്ക് തീയേറ്ററിൽ പ്രേക്ഷകസ്വീകാര്യത നന്നേ കുറവുള്ള സാഹചര്യത്തിലാണ് ഹേയ് ജൂഡ് പോലൊരു സ്ലോ പെയ്‌സ്ഡ് ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദര്ശനം തുടരുന്നത്.

സമൂഹമായി, സമൂഹ ചെയ്തികളുമായി മുന്നോട്ട് പോകാൻ കഴിയാത്ത, അല്ലെങ്കിൽ അത്തരം ഒരു കഴിവില്ലാത്ത ജൂഡ് എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിലും പലരും തന്നെ കണ്ടു എന്നതാവണം ചിത്രത്തിന് ലഭിക്കുന്ന ഈ സ്വീകാര്യത.

കഴിഞ്ഞ വാരത്തിൽ ഇറങ്ങിയ നല്ല ചിത്രങ്ങളുടെ കൂടെ തന്നെ കട്ടക്ക് പിടിച്ചു നിൽക്കുന്ന കാഴ്ച ആണ് ഇപ്പോ കാണുന്നത്.


നല്ല ചിത്രങ്ങൾ അല്ലെങ്കിൽ അവാർഡ് പടങ്ങൾ എന്നു വിളിക്കപ്പെടുന്ന സിനിമകൾ ടോറന്റ് ഹിറ്റിന് മുൻബേ നിറഞ്ഞ കയ്യടിയോടെ തീയേറ്ററിൽ ഹിറ്റ് ആവുന്നതും മലയാള സിനിമലോകത്തിന് വ്യത്യസ്തവും സന്തോഷവും ഉള്ള കാര്യമാണ്.

സ്വാഭാവിക അഭിനയം കാഴ്ച്ച വച്ച അഭിനേതാക്കൾ, ശുദ്ധാഹാസ്യം നിറഞ്ഞ തിരക്കഥ. ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന കഥ. എല്ലാം കൊണ്ടും സമ്പുഷ്ടമാണ് ഹേയ് ജൂഡ്.

ഇതിനോടകം തന്നെ കുടുംബ പ്രെക്ഷകരുടെ പ്രിയ ചിത്രമായി മാറിയ ജൂഡ് തീയേറ്ററിൽ നിന്നു തന്നെ ആസ്വദിക്കേണ്ട മനോഹര ചിത്രമാണ്

0 Shares

LEAVE A REPLY