സണ്ണി ലിയോണിനെ പിന്തള്ളി മലയാളി താരം പ്രിയ വാര്യർ..!

കഴിഞ്ഞ ദിവസങ്ങളിലായി ഇന്റർനെറ്റിൽ ഇന്ത്യക്കാർ തിരഞ്ഞ മുഖമായി മലയായി താരം പ്രിയ പി വാര്യർ. സണ്ണി ലിയോണിനെ പുറകിലാക്കിയാണ് പ്രിയയുടെ ഈ നേട്ടം. ദീപിക പദുക്കോൺ, ആലിയ ഭട്ട് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

കഴിഞ്ഞ ദിവസം ഇറങ്ങിയ ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ പാട്ടിൽ പ്രിയയുടെ എക്സപ്രഷൻ വൈറൽ ആയതോടെ ആണ് ഇന്ത്യക്കാർ മുഴുവൻ ഈ സുന്ദരിയെ തേടി ഗൂഗിളിൽ അലഞ്ഞത്. ഇതിനോടകം പ്രിയയുടെ ഇൻസ്റ്റാഗ്രാം ഫോൾവഴ്സ് 2 മില്യൺ കടന്നു കൂടി കൊണ്ടിരിക്കുകയാണ്.

കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഏറ്റവും അധികം ഫോളോവേഴ്‌സ് കിട്ടിയതിൽ ലോകത്തിൽ തന്നെ ഇപ്പോ മൂന്നാമത് ആണ് പ്രിയ പി വാര്യരുടെ സ്ഥാനം. ഇന്നിറങ്ങിയ ചിത്രത്തിന്റെ ടീസറും ഇപ്പോൾ വൈറൽ ആയി കഴിഞ്ഞു. ഏതൊരു പുതുമുഖ നടിക്കും ലഭിക്കാവുന്നതിൽ മികച്ച സിനിമ പ്രവേശനം ആണ് ഇപ്പോൾ പ്രിയക്ക് ലഭിച്ചിരിക്കുന്നത്

0 Shares

LEAVE A REPLY