അഡാർ ലൗവിലെ നായിക പ്രിയ വാര്യരുടെ ഇഷ്ടതാരം ടോവിനോ

സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്ന പ്രിയ വാര്യരുടെ ഇഷ്ട താരങ്ങൾ ആണ് ഇപ്പോൾ മറ്റൊരു ചർച്ചവിഷയം. ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങിയത് മുതൽ നാഷണൽ ലെവലിൽ വരെ ആരാധക വൃത്തം കൂടിയ പ്രിയയുടെ ഇഷ്ട താരങ്ങൾ മലയാളത്തിന്റെ യുവതാരം ടോവിനോയും തമിഴ് നടൻ മാധവനുമാണ്. മുൻപ്‌ ഇഷ്ടാമായിരുന്നു എങ്കിലും മായാനദി എന്ന ചിത്രം കണ്ടതിനു ശേഷം ആണ് ടൊവിനോയോടുള്ള ഇഷ്ടം കൂടിയതെന്നും പ്രിയ പറഞ്ഞു.

അതേസമയം ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ ടീസർ നിലവിലെ മലയാളത്തിലെ ടീസർ റെക്കോർഡുകൾ എല്ലാം തകർത്ത്‌ യൂടൂബിൽ മുന്നേറുകയാണ്.

0 Shares

LEAVE A REPLY