ഗൗതം മേനോൻ – ടോവിനോ ടീമിന്റെ പ്രണയ സമ്മാനത്തിന് 1 മില്യൺ കാഴ്ചക്കാർ..!

വാലന്റൈൻസ് ദിന ആശംസകളുമായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ulaviravu’ എന്ന ഗാനം ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ടോവിനോ തോമസ്, ദിവ്യദർശിനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ ഒരു മില്യൺ കാഴ്ചക്കാരെ കൂട്ടി.

പ്രണയം എന്ന മികച്ച വികാരം വെറും വിർച്വൽ ലോകത്തിൽ മാത്രം ഒതുങ്ങി കൂടുന്നത് ഇല്ലാതാക്കണം എന്ന ആഗ്രഹത്തോട് കൂടിയാണ് ഈ പാട്ട് ഗൗതം മേനോൻ ചെയ്തിരിക്കുന്നത്

പ്രണയ നായകൻ ആയി ടോവിനോ തമിഴിലും കാലുറപ്പിച്ചു എന്നു പറയാവുന്ന തരത്തിൽ ഉള്ള മികച്ച പ്രകടനം. കാർത്തിക്‌ ആണ് ഗാനം ആലപിച്ചിരിക്കുന്നത്‌.

ഗൗതം മേനോന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ ‘ondraaga’ ആണ് ഇത് നിർമിച്ചിരിക്കുന്നത്.

0 Shares

LEAVE A REPLY