ആവേശമായി ‘മോഹൻലാൽ’ ടീസർ..!!

മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തികളിൽ പ്രധാനപ്പെട്ട പേരാണ് മോഹൻലാൽ. ലാലേട്ടൻ എന്നു കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് എല്ലാം ആവേശം നിറഞ്ഞ വികാരമാണ്. ഇതിനെ അന്വർത്ഥമാക്കുന്ന കാഴ്ചയാണ് ‘മോഹൻലാൽ’ എന്ന സിനിമയുടെ ടീസർ ലോഞ്ചിൽ ഇന്നലെ കാണാൻ കഴിഞ്ഞത്.

ലോകത്ത് തന്നെ ആദ്യമായി ഒരു നടന്റെ പേരിൽ, അയാളുടെ ആരാധികയുടെ കഥയുമായി എത്തുന്ന ‘മോഹൻലാൽ’ ടീസർ ലോഞ്ച് ഇന്നലെ {18-2-2018″} വൈകിട്ട് ലുലു മാളിൽ വെച്ചു നടന്നു. മോഹൻലാലിലെ മുഖ്യ താരങ്ങളായ മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, സംവിധായകൻ സാജിദ് യാഹിയ, തിരക്കഥാകൃത്തായ സുനീഷ് വാരനാട്, നിർമ്മാതാക്കളായ അനിൽ കുമാർ – ഷിബു എന്നിവരും, ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളും പങ്കെടുത്ത ടീസർ ലോഞ്ചിൽ സംവിധായകരായ മിഥുൻ മാനുവൽ തോമസ്, നജീം കോയ, ശ്യാം, നിർമ്മാതാവ് ഷംസുധീൻ ഉൾപ്പടെയുള്ള സിനിമ പ്രവർത്തകരും അഭിനേതാക്കളും സന്നിഹിതരായിരുന്നു.

Mindset movies – Full On Studios സംയുക്തമായി നിർമ്മിക്കുന്ന “മോഹൻലാൽ”-ന്റെ ടീസറും അതിലെ “ലാലേട്ടാ..” എന്ന പാട്ടും പ്രേക്ഷകർ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. മോഹൻലാൽ വിഷു റീലീസ് ആയി തിയേറ്ററുകളിൽ എത്തും.

0 Shares

LEAVE A REPLY