അച്ഛന്റെ സിനിമയിൽ പാട്ടുപാടി പ്രാർത്ഥന..!

ഇന്ദ്രജിത്, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി സാജിദ് യാഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ ചിത്രത്തിന്റെ റ്റീസർ ഇന്നലെ ലുലു മോളിൽ പ്രദർശിപ്പിച്ചു.

ഇടിക്ക് ശേഷം സാജിദ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളികളുടെ ലാലേട്ടൻ എന്ന വികാരത്തെ ഉയർത്തി പിടിക്കുന്ന ചിത്രമായിരിക്കും.

ടീസറിലെ ലാലേട്ടാ എന്നു തുടങ്ങുന്ന ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ തന്നെ മകളായ പ്രാർത്ഥന ആണ്. ഇതിനു മുൻപ് മമ്മൂട്ടിയുടെ ഗ്രെറ്റ് ഫാദറിലും പ്രാർത്ഥന പാടിയിട്ടുണ്ട്. ഗ്രേറ്റ്‌ ഫാദറിലെ ഗാനത്തിന് 2017-ലെ മികച്ച ചൈൽഡ്‌ സിംഗറിനുള്ള റെഡ്‌ എഫ്‌.എം മ്യൂസിക്‌ അവാർഡും പ്രാർത്ഥനക്ക്‌ ലഭിച്ചിട്ടുണ്ട്‌.

ടീസറിനും ടീസറിലെ പാട്ടിനും മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് യൂട്യൂബ് റിലീസ് വൈകാതെ തന്നെ ഉണ്ടാവുമെന്ന് സംവിദയകൻ അറിയിച്ചു.

0 Shares

LEAVE A REPLY