ടോവിനോ -മധുപാൽ ടീമിന്റെ “ഒരു കുപ്രസിദ്ധ പയ്യൻ “ഫസ്റ്റ് ലുക്ക്‌ തരംഗം ആകുന്നു !!!

ടോവിനോയും അനു സിത്താരയും നിമിഷ വിജയനും ഒന്നിക്കുന്ന മധുപാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ തരംഗം ആകുന്നു… ചിത്രം പുറത്തു ഇറങ്ങി നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ കൈയടക്കി… വ്യത്യസ്ത കഥാപാത്രങ്ങൾ തേടി പോകുന്നതിൽ മുന്നിട്ടു നില്കുന്ന ടോവിനോയുടെ ഒരു നാടൻ കഥാപാത്രം ആയിരിക്കും അജയൻ…ഒരു കുപ്രസിദ്ധ പയ്യൻ ത്രില്ലർ സ്വഭാവം ഉള്ള സിനിമ ആണെന്നാണ് അറിയാൻ കഴിഞ്ഞത്….ദൃശ്യ ഭംഗി കൊണ്ട് മനോഹരമായേ വൈക്കം വടയാർ എന്നിവിടങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു…. വി സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്…വളരെ ചുരുക്കം കാലയളവിൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു നടിമാരുടെ മത്സരിച്ചുള്ള അഭിനയം കാണാൻ സാധിക്കുമെന്നാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത….

0 Shares

LEAVE A REPLY