ഇഷ്ട ക്രിക്കറ്റ്‌ താരത്തെ വെളിപ്പെടുത്തി പ്രിയ വാര്യർ..!

ഒരു ചെറിയ കണ്ണിറുക്കം കൊണ്ട് നാഷണൽ ലെവൽ വരെ ഇന്റർനെറ്റ് സെൻസേഷൻ ആയ പ്രിയ പി വാര്യർ തന്റെ പ്രിയ കായിക താരത്തെ വെളിപ്പെടുത്തി.

ഒരൊറ്റ രാത്രി കൊണ്ട് തന്നെ ഇന്ത്യക്കാരുടെ ഒഫീഷ്യൽ ക്രഷ് ആയി മാറിയ പുതുമുഖ മലയാളം നടിയാണ് പ്രിയ പി വാര്യർ. ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് പ്രിയ തരംഗമായത്. എന്നാൽ ഇപ്പോൾ തന്റെ ഇഷ്ട കായിക താരത്തെ വെളിപ്പെടുത്തിയത് മുതൽ മറ്റു ചില ആരാധകരും ആവേശഭരിതർ ആയിരിക്കുകയാണ്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ആണ് പ്രിയയുടെ ഇഷ്ട താരം. ഇന്ത്യ ടിവിക്ക് നൽകിയ ഇന്റർവ്യൂവിലാണ് പ്രിയ ഇക്കാര്യം പറഞ്ഞത്.

6 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഒറ്റ രാത്രി കൊണ്ട് ഉണ്ടാക്കിയ പ്രിയ അന്നത്തെ ഇന്റർനാഷണൽ സൈറ്റുകളിലും ട്രെൻഡിങ് ന്യൂസ് ആയിരുന്നു.

‘വൈറൽ വിങ്ക്’ (ചിത്രത്തിലെ ഹിറ്റ് ആയ ഭാഗം) തന്നോട് സംവിധായകൻ യാദൃശ്ചികമായി ആവശ്യപ്പെട്ടതാണെന്നും അത് ഇത്രയും ഹിറ്റ് ആകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നും പ്രിയ കൂട്ടി ചേർത്തു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗ മാര്ച്ച് ആദ്യ വാരം തീയേറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറ പ്രവർത്തകരുടെ ശ്രമം

0 Shares

LEAVE A REPLY