ബ്രഹ്മാണ്ഡ ചിത്രം മഹാനടിയിൽ അനുഷ്കയും ?

ഈ വർഷത്തെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായ മഹാനടിയിലേക്ക് അനുഷ്‌ക ഷെട്ടി.

നാഗ്‌ അശ്വിൻ സംവിധാനം ചെയ്ത്‌ തമിഴ്, തെലുഗ്, മലയാളം ഭാഷകളിലായി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മഹാനടി’യിലേക്ക്‌ അനുഷ്ക ഷെട്ടിയും. തെന്നിന്ത്യൻ ഇതിഹാസ നായിക സാവിത്രിയുടെ ബയോപിക് ആയ മഹാനടിയിലേക്ക്‌ ആ സമയത്തെ തന്നെ പ്രധാന നടികളിൽ ഒരാളായ ഭാനുമതിയുടെ ഭാഗം ചെയ്യാനാകും അനുഷ്‌ക എത്തുക എന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം. കീർത്തി സുരേഷ്‌ ആണ് ചിത്രത്തിൽ സാവിത്രിയായി എത്തുന്നത്.

ദുൽഖർ സൽമാൻ, സാമന്ത, വിജയ് ദേവരെകൊണ്ട, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ദുൽഖർ സാവിത്രിയുടെ ഭർത്താവും നടനുമായ ജെമിനി ഗണേശൻ ആയാകും തിരശീലയിൽ എത്തുക.

സിനിമയിലെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വൈജയന്തി മൂവീസ്‌ ആണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്‌.

അനുഷ്കയുടെ കഥാപാത്രത്തെ കുറിച്ച്‌ സോഷ്യൽ മീഡിയയിൽ ഇതിനോടകം പല അഭിപ്രായങ്ങൾ വന്നെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല. മാർച്ച്‌ അവസാനം ‘മഹാനടി’ തീയേറ്ററുകളിൽ എത്തും.

0 Shares

LEAVE A REPLY