ഹേയ് ജൂഡിന് പ്രശംസയുമായി ഒരു സ്പെഷ്യൽ അമ്മ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രത്തിനു ഇതിനോടകം തന്നെ ഒരുപാട് മികച്ച അഭിപ്രായങ്ങൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിന് ഒരു സ്പെഷ്യൽ പ്രശംസ ലഭിക്കുകയുണ്ടായി. ഫെയ്‌സ്ബുക്കിൽ ഹേയ് ജൂഡ് ഒഫീഷ്യൽ പേജിൽ വന്ന ലൈവിലാണ് തമിഴ്നാട്ടിൽ നിന്നും ഒരു അമ്മയുടെ പ്രശംസ. ചിത്രം ആദ്യ ദിനം തന്നെ കണ്ടെന്നും, ഇത്തരത്തിൽ ഉള്ള ഒരു മകന്റെ അമ്മയാണ് താൻ എന്നും ഈ വിഷയത്തിൽ ഒരു ചിത്രം ചെയ്തതിന് നന്ദിയും രേഖപ്പെടുത്തി.

ഒരു പക്ഷെ ‘ഹേയ്‌ ജൂഡ്‌’ എന്ന ചിത്രത്തിന് ലഭിച്ചതിൽ ഏറ്റവും മികച്ച റിവ്യൂ ആയിരിക്കണം ഇത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഓടുന്ന ചിത്രം ഇത്‌ മൂന്നാം ആഴ്ചയാണ്.

ശ്യാമപ്രസാദ്‌ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ നവാഗതനായ നിർമൽ സഹദേവ്‌ ആണ്. റിലീസിന് തയ്യാറായി നിൽക്കുന്ന പൃഥ്വിരാജ്‌ ചിത്രം ‘രണ’ത്തിന്റെ സംവിധായകൻ കൂടിയാണ് ഇദ്ദേഹം. നിവിന്റെ വേറിട്ട കഥാപാത്രവും പ്രകടന മികവ്‌ കൊണ്ടും ശ്രദ്ധേയമാണ് ഹേയ്‌ ജൂഡ്‌.

0 Shares

LEAVE A REPLY