ക്യാമ്പസുകളിൽ തരംഗമായി പൃഥ്വിരാജിന്റെ ‘രണം’ സ്റ്റൈൽ‌..!

നവാഗാതനായ നിർമൽ സഹദേവ്‌ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ നായകനാകുന്ന ചിത്രമാണ് രണം. അമേരക്കയിലെ ഡിട്രോയിറ്റ്‌ നഗരത്തിലെ തമിഴ്‌ ഗാങ്‌സ്റ്റേഴ്സിന്റെ കഥ പറയുന്ന ചിത്രത്തിലെ ടീസർ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ടീസറിന് പിന്നാലെ പൃഥ്വിയുടെ സ്റ്റൈലും യുവാക്കൾക്കിടയിൽ തരംഗമായിരിക്കുകയാണ്. പെരിന്തൽമണ്ണ MEA എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാർത്ഥികളാണ് പൃഥ്വിയുടെ രണം സ്റ്റൈയിലിൽ ക്യാമ്പസിൽ പ്രത്യക്ഷപ്പെട്ടത്‌.

ടീഷർട്ടിന് മുകളിൽ ആയി ഡെനിം ജാക്കറ്റും കയ്യിൽ ബേസ്ബോൾ ബാറ്റുമായി വന്ന പൃഥ്വിയുടെ സ്റ്റൈൽ‌ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY