തരംഗമായി പ്രാർത്ഥനയുടെ ലാലേട്ടൻ സോങ്ങ്!!!

ഇപ്പോൾ ഓൺലൈനിൽ ആകെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് “മോഹൻലാൽ” എന്ന ചിത്രത്തിലെ ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം…ചിത്രത്തിലെ റ്റീസർനോടൊപ്പം ഉൾപ്പെടുത്തിയിരുന്ന ടൈറ്റിൽ സോങ്ങ് പ്രേക്ഷകർ ഇരുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്… ഗാനം കേട്ട മലയാളികൾ ആകെ ആ ഗാനത്തിൽ കേട്ട മധുരമായ ശബ്ദത്തിന്റെ ഉടമയെ തേടി അലയുകായായാണ്…ഇനി ആശബ്ദത്തിന്റെ ഉടമയെ തപ്പി എങ്ങും പോകേണ്ട.. ആ ഇമ്പമുള്ള ശബ്ദത്തിനുടമ ഇന്ദ്രജിത്തിന്റെ മകൾ ‘പ്രാർത്ഥന ഇന്ദ്രജിത്താ’ണ്..

‘ലാലേട്ടാ ലാ ലാ’ എന്നുള്ള ആ വിളി തറഞ്ഞു കേറിയത് ഓരോ സിനിമ ആസ്വാദകന്റെയും ചങ്കിനുള്ളിലേക്കാണ്… അതിന്റെ ഉദാഹരണമാണ് ചിത്രത്തിന്റെ ടീസറിനു ലഭിക്കുന്ന പ്രതികരണം… ടീസർ റിലീസ് ആയി ഒരു ദിവസം പിന്നിടുമ്പോൾ.. 23ലക്ഷം ആളുകൾ അത് കണ്ടുകഴിഞ്ഞിരിക്കുന്നു… സാജിദ് യഹിയയുടെ സംവിധാനമികവിൽ എത്തുന്ന “മോഹൻലാൽ” വിഷു റിലീസ് ആയി നിങ്ങൾക്ക് മുൻപിൽ എത്തും…?

0 Shares

LEAVE A REPLY