അഡാർ ഐറ്റവുമായി പൃഥ്വി എത്തുന്നു..!

മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായ പൃഥ്വിരാജിന് കൈനിറയെ സിനിമകളാണ്. അടുത്ത 3-4 വർഷങ്ങളിലെ ഡേറ്റ്‌ എല്ലാം ഇപ്പോഴെ കൊടുത്തിട്ടുണ്ട്‌ എന്നാണ് അറിയാൻ കഴിഞ്ഞത്‌. പൃഥ്വിയെ വെച്ച്‌ അണിയറയിൽ ഒരുങ്ങുന്നത്‌ എല്ലാം വമ്പൻ ചിത്രങ്ങളാണ്. ലാലേട്ടനെ വെച്ച്‌ പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറും പൃഥ്വി നായകനാകുന്ന ബ്ലെസി ചിത്രം ആടുജീവിതവുമെല്ലാം ഈ വർഷം തുടങ്ങും.

ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം പൃഥിയെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നുണ്ട്‌ എന്നാണ് അറിയുവാൻ സാധിച്ചത്‌. ചിത്രത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഉടൻ തന്നെ ഈ വമ്പൻ സിനിമയുടെ ഒഫീഷ്യൽ അനൗൺസ്‌മന്റ്‌ ഉണ്ടാകും എന്നാണ് അറിഞ്ഞത്‌.

0 Shares

LEAVE A REPLY