ജിസ് ജോയിയുടെ അടുത്ത ചിത്രം മാർച്ച് 1ന്..!

സൺഡേ ഹോളിഡേയ്ക്ക് ശേഷം വരുന്ന അടുത്ത ജിസ് ജോയ് ചിത്രം മാര്ച്ച് ഒന്നിന് അന്നൗൻസ് ചെയ്യും.

ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ സൺഡേ ഹോളിഡേ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മറ്റൊരു ചിത്രത്തിന്റെ അണിയറയിലേക്ക് പ്രവേശിക്കുകയാണ് സംവിധായകൻ ജിസ് ജോയ്.

നിരൂപക,പ്രേക്ഷക ശ്രദ്ധ ഒരുപോലെ പിടിച്ചു പറ്റിയ ചിത്രം ആസിഫ് അലിയുടെ 100 ദിവസം ഓടിയ ചിത്രങ്ങളിൽ ഒന്നു കൂടിയാണ്.

വരുന്ന മാര്ച്ച് ഒന്നിന് മസ്കറ്റിൽ വച്ചു നടക്കുന്ന സൺഡേ ഹോളിഡേയുടെ ആഘോഷവേളയിൽ സംവിധായകൻ ലാൽജോസ് ആയിരിക്കും പുതിയ ജിസ് ജോയ് ചിത്രത്തിന്റെ പേരും, താരങ്ങളെയും അവതരിപ്പിക്കുക. മുൻ ചിത്രം സൺഡേ ഹോളിഡേയിൽ ലാൽജോസ് ഒരു പ്രധാന കഥാപാത്രത്തെ ചെയ്തിരുന്നു.

ആസിഫ് അലി തന്നെ അഭിനയിച്ച ബൈസിക്കിൾ തീവ്സ് ആണ് ജിസ് ജോയിയുടെ ആദ്യ സംവിധാന സംരംഭം. രണ്ടു ചിത്രങ്ങൾക്ക് ശേശം ഇപ്പോൾ പ്രേക്ഷകപ്രീതിയുള്ളതും മിനിമം ഗ്യാരണ്ടി പ്രേക്ഷകന് വാഗ്ദാനം ചെയ്യുന്നതുമായ സംവിധായകൻ ആയി മാറിയിട്ടുണ്ട് ജിസ് ജോയ്

0 Shares

LEAVE A REPLY