പൃഥ്വിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കാളിയൻ’ വരുന്നു..!

നവഗതനായ സനൽകുമാർ മഹേഷ്‌ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കാളിയൻ’ വരുന്നു. മാജിക്‌ മൂൺസ്‌ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ‌ രാജീവ്‌ നായരാണ് ചിത്രം നിർമ്മിക്കുന്നത്‌. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ എറണാകുളത്ത്‌ വെച്ച്‌ നടന്ന പ്രസ്സ്‌ മീറ്റിൽ പുറത്ത്‌ വിട്ടു.

വമ്പൻ താരനിര തന്നെയാണ് ഈ സിനിയുടെ ക്യാമറക്ക്‌ മുന്നിലും പിന്നിലുമായി അണിനിരക്കുന്നത്‌. സുജിത് വാസുദേവ്‌ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ബോളിവുഡിലെ പ്രശസ്ത മ്യൂസിക്‌ ട്രയോ ആയ ഷങ്കർ – ഇഹ്സാൻ – ലോയ്‌ ആണ്. അനിൽകുമാർ രചനയും ഷജിത്ത്‌ കോയേരി ചിത്രത്തിന്റെ സൗണ്ട്‌ ഡിസൈനും നിർവഹിക്കുന്നു.

അഭിനേതാക്കാളുടെ വിവരങ്ങൾ ലഭ്യമല്ലെങ്കിലും വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്‌.

അടുത്ത വർഷമാദ്യം ഈ സിനിമയുടെ ചിത്രികരണം ആരംഭിക്കും

0 Shares

LEAVE A REPLY