ഇന്ദ്രജിത്ത്‌ – മുരളി ഗോപി – ഷാജി കൈലാസ് ചിത്രം വരുന്നു..!

ടിയാൻ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത് – മുരളി ഗോപി കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ‘താക്കോൽ’ എന്ന ചിത്രത്തിൽ ഒന്നിക്കും.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന ചിത്രത്തിന്റെ കഥാകാരൻ ആണ് കിരൺ. ഒരു ഇടവേളക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് സിനിമയിൽ സജീവമാവുക കൂടി ചെയ്യുന്നുണ്ട് ഇതിലൂടെ. ഷാജി കൈലാസ് ആയിരിക്കും ചിത്രം നിർമിക്കുക.

ഇന്ദ്രജിത് – മുരളി ഗോപി ടീമിന്റെ കെമിസ്ട്രി ഒരു തവണ കൂടി സ്ക്രീനിൽ കാണാം എന്നാണ് സംവിധായകന്റെ ഉറപ്പ്. മനുഷ്യ മനസ്സുകളിലൂടെ സഞ്ചരിക്കുന്ന ചിത്രം വിവിധ വിഭാഗങ്ങളിലൂടെയും ഹാസ്യത്തിലൂടെയും കടന്നു പോകുന്ന ഒന്നായിരിക്കും എന്നു കൂടി കിരൺ പ്രഭാകർ കൂട്ടി ചേർത്തു.

ശബ്ദത്തിനും സംഗീതത്തിനും പ്രധാന്യം ഉള്ള ചിത്രത്തിൽ റസൂൽ പൂക്കുട്ടി ശബ്ദനിര്വഹണവും, m.ജയചന്ദ്രൻ സംഗീതവും നിർമിക്കും. മാർച്ച് ആദ്യ വാരം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തു വിടും എന്നാണ് അറിയാൻ കഴിഞ്ഞത്.

0 Shares

LEAVE A REPLY