പൃഥ്വി – ബ്ലെസ്സി കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം ആടുജീവിതം നാളെ തുടങ്ങും..!

പൃഥ്വിരാജ് – ബ്ലെസ്സി കൂട്ടുക്കെട്ടിൽ അന്നൗൻസ് ചെയ്തിരുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് നാളെ തുടങ്ങും.

ചിത്രത്തിന്റെ കഥാതന്തു കൊണ്ടും അണിയറയിലെ ഓസ്കാർ സാന്നിധ്യം കൊണ്ടും മലയാളത്തിലെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ ആടുജീവിതത്തിന്റെ ആദ്യ ഷെഡ്യൂൾ നാളെ തിരുവല്ലയിൽ ആരംഭിക്കും.

ഒരുപാട് നിരൂപക ശ്രദ്ധ നേടിയ ബെന്യാമിൻ എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ചെയ്യുന്ന ചിത്രത്തിൽ നജീബ്‌ എന്ന പ്രധാന കഥാപാത്രത്തെ ആയിരിക്കും പൃഥ്വി ചെയ്യുക.

റസൂൽ പൂക്കുട്ടി ശബ്ദ നിർവഹണം നടത്തുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ റഹ്മാൻ ചെയ്യും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുന്ന റഹ്‌മാൻ സംഗീതവും പ്രേക്ഷകർ ഉറ്റു നോക്കുന്നുണ്ട്.

ഇന്ത്യയിലെ തന്നെ മികച്ച ചായഗ്രഹകരിൽ ഒരാളായ കെ.യൂ മോഹനൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രം കേരളം, ഒമാൻ എന്നിവിടങ്ങളിലായി ചിത്രീകരിക്കും.

ഏകദേശം ഒന്നര വർഷത്തെ സമയമാണ് പൃഥ്വി ചിത്രത്തിനായി മാറ്റി വച്ചിരിക്കുന്നത്. കാസ്റ്റ് എവെ എന്ന ചിത്രത്തിലെ ടോം ഹാങ്ക്സിനെ പോലെ ക്ഷീണിച്ച അവസ്ഥയിൽ ആയിരിക്കും ചിത്രത്തിന്റെ പകുതിയിലധികം ഭാഗത്തിലും പൃഥ്വി ആയിരിക്കുക എന്നു സംവിധായകൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്തായാലും മലയാളത്തിലെ മികച്ച ക്ലാസിക്കുകളുടെ കൂട്ടത്തിലേക്ക് നിർത്താവുന്ന ചിത്രം ആയിരിക്കും ആടുജീവിതം

0 Shares

LEAVE A REPLY