ഹാട്രിക് ഹിറ്റിനായി ജിസ് ജോയ് – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും. .

സൺഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വിജയ് സൂപ്പറും പൗര്ണമിയും’ എന്ന ചിത്രത്തിലും ആസിഫ് തന്നെ നായകനായി എത്തുന്നു. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം ആണിത്.

മമ്ത മോഹൻദാസ് നായികയായി എത്തുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണ, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു.

മസ്ക്കറ്റിൽ വച്ചു നടന്ന സൺഡേ ഹോളിഡേ എന്നചിത്രത്തിന്റെ 100ആം ദിന ആഘോഷ വേളയിൽ ആണ് സംവിധായകൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ നിർമിക്കുന്ന ചിത്രം ഏപ്രിൽ 20ന് ഷൂട്ടിംഗ് ആരംഭിക്കും

0 Shares

LEAVE A REPLY