വിക്രമിന്റെ മകൻ നായകനാകുന്ന ‘വർമ’ ഇന്ന് ചിത്രീകരണം ആരംഭിക്കും..

സൗത്ത് ഇന്ത്യൻ സിനിമ വ്യവസായത്തിൽ തന്നെ ചലനം സൃഷ്ടിച്ച തെലുഗ്‌ ചിത്രം അർജുൻ റെഡ്ഢി യുടെ റീമേക്കായ ‘വർമ്മ’ ഇന്ന് ഷൂട്ടിങ് തുടങ്ങും.

ബാല സംവിധാനം ചെയ്യുന്ന ചിത്രം ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് അരങ്ങേറ്റം കുറിക്കുന്നു എന്ന വിശേഷണം കൊണ്ട് ഇതിനോടകം തന്നെ പ്രേക്ഷകർ കാത്തിരിയ്ക്കുന്ന ചിത്രം എന്ന ഖ്യാതി ഉണ്ട്.

അർജുൻ റെഡ്ഢിയിലെ തന്നെ സംഗീതം നിർവഹിച്ച രാധൻ തന്നെ ആയിരിക്കും വർമയിലും സംഗീതം ചെയ്യുക.

വ്യത്യസ്ത ചിത്രങ്ങൾ കൊണ്ടും, പ്രമേയം കൊണ്ടും മലയാളത്തിലും തമിഴിലുമായി മികച്ച സ്ഥാനമുള്ള E4 entertainments പ്രൊഡക്ഷൻസ് ആയിരിക്കും ചിത്രം നിർമിക്കുക.

ചിത്രത്തിലെ നായികയെ ഇതു വരെ അറിയിച്ചിട്ടില്ല.

0 Shares

LEAVE A REPLY