‘ആട്‌ ഒരു ഭീകരജീവിയാണ്’ വീണ്ടും റിലീസ്‌ ചെയ്യുന്നു..!

തിയേറ്ററിൽ വലിയ രീതിയിൽ വിജയമാകാതെ പോയ ചിത്രമായിരുന്നു ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത്‌ 2015 ൽ പുറത്തിറങ്ങിയ ‘ആട്‌ ഒരു ഭീകരജീവിയാണ്’.

ഇതിന്റെ രണ്ടാം ഭാഗം കഴിഞ്ഞ വർഷം ക്രിസ്തുമസിനായിരുന്നു റിലീസ്‌ ചെയ്തത്‌. ക്രിസ്തുമസ്‌ റിലീസുകളുടെ കൂട്ടത്തിൽ മാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി തീർന്നിരുന്നു ചിത്രം.

ഇപ്പോഴിതാ പ്രേക്ഷകർക്കായി ഒന്നാം ഭാഗം ‘ആട്‌ ഒരു ഭീകരജീവിയാണ്’ വീണ്ടും തിയേറ്ററുകളിൽ റിലീസ്‌ ചെയ്യുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ നിർമ്മാതാവ്‌ വിജയ്‌ ബാബു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരിക്കുന്നത്‌.

മാർച്ച്‌ 16 മുതൽ കേരളത്തിലെ 50 സെന്ററുകളിൽ ഒരാഴ്ചക്കാലത്തേക്ക്‌ ആയിരിക്കും ചിത്രം റിലീസ്‌ ചെയ്യുക.

0 Shares

LEAVE A REPLY