സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഇന്ദ്രൻസ്, നടി പാർവതി.

2017 വർഷത്തിലെ മലയാള ചലച്ചിത്ര അവാർഡുകൾ ശ്രീ. മന്ത്രി ബാലൻ പ്രഖ്യാപിച്ചു.

അവാർഡിന് പരിഗണിക്കപ്പെട്ട ചിത്രങ്ങളിൽ ഭൂരിഭാഗവും സിനിമയെ ഗൗരവമായി കണക്കാക്കാത്തവ ആയിരുന്നെന്നും അവയിൽ 73ഓളം ചിത്രങ്ങളിൽ നിന്നുമാണ് അവാർഡ് നിർണയം നടത്തിയത് എന്നും ജൂറി പറഞ്ഞു.

മികച്ച നടനായി ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനും മികച്ച നടിയായി പാർവതിയേയും. (ടേയ്ക് ഓഫ്) തിരഞ്ഞെടുത്തു

ഈ.മ.യൗ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരി നേടി.

തുടർന്നുള്ള അവാർഡുകൾ –

മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)

മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)

മികച്ച നടി: പാർവതി (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടൻ: അലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)

സ്വഭാവ നടി: മോളി വിൽസൺ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)

കഥാകൃത്ത് : എം.എ. നിഷാദ് (കിണർ)

തിരക്കഥാകൃത്ത് : സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)

മേക്കപ്പ്മാൻ: രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

ചിത്ര സംയോജകൻ: അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)

കലാസംവിധായകൻ : സന്തോഷ് രാമൻ (ടേക്ക് ഓഫ്)

നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

കുട്ടികളുടെ ചിത്രം: സ്വനം

പ്രത്യേക ജൂറി അവാർഡ് (അഭിനയം): വിനീതാകോശി (ഒറ്റമുറിവെളിച്ചം)

ബാലതാരങ്ങൾ: മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)

സംഗീതസംവിധായകൻ : എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ)

ഗായകൻ: ഷഹബാസ് അമൻ (മായാനദി)

ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)

ക്യാമറ: മനേഷ് മാധവ് (ഏദൻ)

കലാമൂല്യമുള്ള ജനപ്രിയ സിനിമ: രക്ഷാധികാരി ബൈജു

പശ്ചാത്തല സംഗീതം: ഗോപീസുന്ദർ (ടേക്ക് ഓഫ്)

ഗാനരചയിതാവ് : പ്രഭാവർമ (ക്ലിന്റ്)

തിരക്കഥ (അഡാപ്റ്റേഷൻ): എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രൻ (ഏദൻ)

വസ്ത്രാലങ്കാരം: സലി എൽസ (ഹേ ജൂഡ്)

ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): അച്ചു അരുൺ കുമാർ (തീരം)

ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): എം. സ്നേഹ (ഈട)

നൃത്ത സംവിധായകൻ: പ്രസന്ന സുജിത്ത് (ഹേ ജൂഡ്)

ശബ്ദമിശ്രണം: പ്രമോദ് തോമസ് (ഏദൻ)

ശബ്ദ ഡിസൈൻ: രംഗനാഥ് രവി (ഈ.മ.യൗ)

ലബോറട്ടറി / കളറിസ്റ്റ് : ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം)

സിങ്ക് സൗണ്ട് : പി.ബി. സ്മിജിത്ത് കുമാർ (രക്ഷാധികാരി ബൈജു ഒപ്പ്)

ശ്രീ ടി.വി ചന്ദ്രന്റെ അധ്യക്ഷതയിൽ ഉള്ള ജൂറിയിൽ ഡോ. ബിജു, ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ തുടങ്ങി 10 മെമ്പർമാർ ആണ് ഉള്ളത്.

അവാർഡ് നേടിയവരിൽ 78% പേരും ആദ്യമായി അവാർഡിന് അർഹരാവുന്നവർ ആണ്.

0 Shares

LEAVE A REPLY