പോസ്റ്ററിൽ സിഗരറ്റിന് വിലക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ വീണ്ടും റിലീസ് ചെയ്ത് ‘തീവണ്ടി’യുടെ അണിയറക്കാർ..!!

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്തു ടോവിനോ നായകനാവുന്ന തീവണ്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വിലക്ക്.

ടോവിനോയും സഹതാരങ്ങളും ഉൾപ്പെടുന്ന പോസ്റ്ററിൽ നായകന്റെ കയ്യിലെ സിഗരറ്റ് ആണ് വിലക്കിന് കാരണം ആയത്.

അതു കൊണ്ട് തന്നെ ചിത്രം തിരുത്തുകയും മറ്റൊരു പോസ്റ്റർ ടോവിനോ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കു വെക്കുകയും ചെയ്തു.

പിൻവലിക്കപ്പെട്ട ആദ്യ പോസ്റ്റർ

ഇതാദ്യമായല്ല ഇത്തരം പ്രവണതകൾ സിനിമ മേഖലയിൽ കണ്ടു വരുന്നത്. സംവിധായകന്റെ സൃഷ്ടിക്ക് ഉതകുന്ന രീതിയിൽ ഒരു പോസ്റ്ററോ സിനിമയുടെ അനുബന്ധ കാര്യങ്ങളോ അണിയറക്കാർക്ക് സ്വന്തം അഭിപ്രായത്തിൽ ചെയ്യുവാൻ കഴിയുന്നില്ല എന്നത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

LEAVE A REPLY