മലയാള സിനിമ നിർമാതാക്കളുടെ കൂട്ടത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസും !

അഭിനേതാവ്, പാട്ടുക്കാരൻ, നിർമാതാവ്, തുടങ്ങിയ മേഖലകളിൽ നിന്നു തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത പൃഥ്വിരാജ് സുകുമാരൻ ഇനി മുതൽ നിർമാതാവ്.

സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ, തുടങ്ങിയവരുടെ കൂടെ ആഗസ്റ്റ് ഫിലിംസ് ആരംഭിച്ച പൃഥ്വി കഴിഞ്ഞ വർഷം ആണ് ആ സംരംഭത്തിൽ നിന്നൊഴിഞ്ഞത്.

ശേഷം തന്റേതായ പ്രൊഡക്ഷൻ കമ്പനി എന്ന ഒരുപാട് റൂമറുകൾക്കു ശേഷം ഇപ്പൊൾ പൃഥ്വി തന്നെയാണ് തന്റെ ഫെയ്സ്ബുക് പേജിലൂടെ ഒറ്റക്ക് തുടങ്ങാനിരിക്കുന്ന നിർമാണ കമ്പനിയെ കുറിച്ചു പറഞ്ഞിരിക്കുന്നത്.

‘പൃഥ്വിരാജ് പ്രൊഡക്ഷൻസ്’ എന്നു പേരിട്ടിരിക്കുന്ന കമ്പനി തന്റെയും ഭാര്യ സുപ്രിയയുടെയും ഒരുപാട് നാളത്തെ ആഗ്രഹം ആണെന്നും മലയാള സിനിമ വ്യവസായത്തിന് ഒരു സംഭാവന എന്ന നിലക്കുമാകും നിർമാണ കമ്പനിയുടെ പ്രവർത്തനങ്ങൾ എന്നും പൃഥ്വി പറയുന്നു.

കമ്പനി നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്.

എന്നും മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളും കഥയും തേടി ചെല്ലുന്ന നടൻ എന്ന നിലക്ക് പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ നിന്നും മികച്ച ചിത്രങ്ങൾ തന്നെ പ്രതീക്ഷിക്കാം

0 Shares

LEAVE A REPLY