50 കോടി ക്ലബിലേക്ക് പ്രണവ് മോഹൻലാലിന്റെ ‘ആദി’..!

മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പുതുമുഖ നായകന്റെ ചിത്രം 50 കോടി ക്ലബ്ബിൽ കേറുക. പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ജീത്തു ജോസഫ് ചിത്രം ‘ആദി’ യാണ് വേൾഡ് വൈഡ് 44 കോടിയുമായി 50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നത്‌.

ഇറങ്ങി മൂന്നാം ആഴ്ചയിൽ UAE റിലീസും തൊട്ടടുത്ത വാരം USഇലും റിലീസ് ചെയ്തു. 50 കോടി ക്ലബുകൾ മലയാളത്തിൽ ഇപ്പോ സാധാരണം ആയി തുടങ്ങി എങ്കിലും ഒരു പുതുമുഖ നടന്റെ ചിത്രം ഇതാദ്യമായാണ് ക്ലബ്ബിൽ കേറുന്നത്.

ആശിർവാദ് ഫിലിംസ് തീയേറ്ററിൽ എത്തിച്ച ചിത്രം ആറാം ആഴ്ചയാണ് അടി തെറ്റാതെ ഓടുന്നത്. കേരളത്തിൽ നിന്നും ഒരുപാട് ഹൈപ്പോടു കൂടി UAE യിൽ റിലീസ് ആയ ചിത്രം ഇപ്പോഴും വീക്കെൻഡ് ബോക്‌സ് ഓഫിസിൽരണ്ടാമതാണ്.

പ്രണവിനെ കൂടാതെ സിദ്ദിഖ്, ലെന, അതിഥി രവി, സിജു വിൽസൺ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്

0 Shares

LEAVE A REPLY