ആദ്യ ചുണ്ടൻ വള്ളം നിർമ്മിച്ചയാളുടെ കഥ സിനിമയാകുന്നു; നായകൻ ഫഹദ്‌ ഫാസിൽ ..!

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ ജിജോപുന്നൂസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഫഹദ് കേരളക്കരയിൽ ആദ്യമായി ചുണ്ടൻ വള്ളം നിർമ്മിച്ചയാളുടെ വേഷത്തിൽ എത്തുന്നത്.

ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രം , ഇന്ത്യയിലെ ആദ്യത്തെ 3D‌ ചിത്രം തുടങ്ങിയവ സമ്മാനിച്ച ആ പഴയ ടെക്നിക്കല് ക്രാഫ്റ്റ്മാന് ജിജോ പുന്നൂസ് നീണ്ട 34 വര്ഷങ്ങള്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി തിരിച്ചുവരുന്നത്.

ഇന്ത്യയിന് സിനിമാചരിത്രത്തിലെ ആദ്യത്തെ Imax 3D‌ സിനിമയാണ് അദ്ദേഹം ഒരുക്കുന്നതെന്നാണ് വിവരം 4 വര്ഷത്തെ പഠനങ്ങള്ക്ക് ശേഷമാണ് ജിജോ പുന്നൂസ് ചിത്രത്തിന്റെ രചന പൂർത്തിയാക്കിയതെന്നും അറിയുന്നു.

ഫഹദ് ഫാസിലാണ് നായകവേഷത്തില് എത്തുന്ന ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് അറിയുവാൻ കഴിഞ്ഞത്‌.

0 Shares

LEAVE A REPLY