ദുൽഖറും സോനം കപൂറും ഒന്നിക്കുന്ന ‘ദി സോയ ഫാക്ടർ’ വരുന്നു..!

സൗത്ത് സിനിമ ഇൻഡസ്ട്രിയിലെ തന്നെ മിന്നും താരമായ ദുൽഖർ വീണ്ടും മറ്റൊരു അന്യഭാഷാ ചിത്രവുമായി വരുന്നു.

അനുജ ചൗഹാൻ എഴുതിയ 2008ഇലെ തന്നെ ബെസ്റ്റ് സെല്ലർ ആയ ‘ദി സോയ ഫാക്ടർ’ എന്ന പുസ്തകം ആണ് സോനം കപൂർ നായികയാവുന്ന ചിത്രത്തിന്റെ ഇതിവൃത്തം.

ക്രിക്കറ്റ് – റൊമാന്റിക് – കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ഫൈനൽ ഡ്രാഫ്റ്റ് സംവിധായകൻ അഭിഷേക് ശർമ്മ ദിവസങ്ങൾക്കു മുൻപ് ചെയ്തു തീർത്തു എന്നാണ് അറിയാൻ കഴിഞ്ഞത്.

ദുൽഖർ സൽമാൻ നിഖിൽ ഖോട എന്ന ഇന്ത്യൻ ക്യാപ്റ്റനെ അവതരിപ്പിക്കുമ്പോൾ സോനം കപൂർ സോയ സിംഗ് സോളാങ്കി എന്ന പരസ്യ ഏജന്റ് ആയി ചിത്രത്തിൽ എത്തുന്നു.

0 Shares

LEAVE A REPLY