കോട്ടയം കുഞ്ഞച്ചൻ വീണ്ടും അവതരിക്കുന്നു..!!

ഒരു കാലത്തു മലയാള സിനിമ അടക്കി വാണ കുഞ്ഞച്ചൻ വിപ്ലവം വീണ്ടും അവതരിക്കാനൊരുങ്ങുന്നു.

1990ഇൽ TS സുരേഷ് ബാബു സംവിധാനം ചെയ്തു മമ്മൂട്ടി അഭിനയിച്ച ചിത്രം കേരളം മൊത്തം അടക്കി ഭരിച്ചതും മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നു കൂടിയാണ്. ഇപ്പോൾ ഇതാ കോട്ടയം കുഞ്ഞച്ചനു രണ്ടാം ഭാഗം ഇറക്കാൻ ഒരുങ്ങുകയാണ് മിഥുൻ മാനുവൽ തോമസ്.

ആട് 2വിന്റെ ഗംഭീര വിജയത്തിന്റെ ആഘോഷ വേളയിൽ ആണ് മിഥുനും മമ്മൂട്ടിയും കൂടെ ചിത്രം പ്രഖ്യാപിച്ചത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ്ബാബു ആയിരിക്കും ചിത്രം നിർമിക്കുക.

മമ്മൂട്ടിയുടേതായി തന്നെ വരാനിരിക്കുന്ന ഒരുപാട് പ്രതീക്ഷയേറിയ ചിത്രങ്ങളിലേക്ക് ഒന്നു കൂടി ആയി കൊണ്ടാണ് കോട്ടയം കുഞ്ഞച്ചൻ 2 അവതരിക്കുന്നത്.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും

0 Shares

LEAVE A REPLY