അനുശ്രീയുടെ ‘ഓട്ടർഷ’

ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിനു ശേഷം ഛായാഗ്രാഹകൻ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓട്ടർഷ’ കണ്ണൂരിലും പരിസരങ്ങളിലുമായി ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തിലെ നായിക അനുശ്രീ ആണ്. അനിത എന്ന ഓട്ടോ ഡ്രൈവറുടെ വേഷം ആയിരിക്കും അനുശ്രീ ചെയ്യുക. നാട്ടുകാരുടെ പ്രിയങ്കരിയായ അനിതയുടെ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ ആയിരിക്കും ചിത്രത്തെ നയിക്കുക.

മീഡിയ ആൻഡ് ലാർവ ക്ലബിന്റെ ബാനറിൽ മോഹൻദാസ് ദാമോദരൻ, ലെനിൻ വര്ഗീസ്, സുജിത് വാസുദേവ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

സുജിത് വാസുദേവ് തന്നെ കാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസയോജനം ജോണ്കുട്ടി ആയിരിക്കും ചെയ്യുക.

0 Shares

LEAVE A REPLY